നാലുമാസം മാത്രം പ്രായമുള്ള ഏകാഗ്ര രോഹന്‍ മൂര്‍ത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയിരിക്കുകയാണ്. ഇന്‍!ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി കൊച്ചുമകന് നല്‍കിയ പിറന്നാള്‍ സമ്മാനമാണ് ആ ഖ്യാതിയുടെ കാരണം. ചെറിയ സമ്മാനമൊന്നുമല്ല, 240 കോടി രൂപയുടെ ഇന്‍ഫോസിസിന്റെ ഓഹരികളാണ് നാരയണ മൂര്‍ത്തി കൊച്ചുമകന് സമ്മാനമായി നല്കിയത്. ഇതോടെ നാലുമാസം പ്രായമുള്ള ഏകാഗ്ര രോഹന്‍ മൂര്‍ത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയിരിക്കുകയാണ്.
15,00,000 ഓഹരികളാണ് ഏകാഗ്രയ്ക്ക് സ്വന്തമായിരിക്കുന്നത്. ഏകദേശം 0.04 ശതമാനത്തോളം ഓഹരികള്‍ വരുമിത്. പിറന്നാള്‍ സമ്മാനം നല്കിയതോടെ നാരായണ മൂര്‍ത്തിയുടെ ഓഹരി വിഹിതം 0.40 ശതമാനത്തില്‍ നിന്ന് 0.36 ശതമാനമായി കുറഞ്ഞു. നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയുടെയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. 2023 നവംബറിലാണ് കുഞ്ഞ് ജനിച്ചത്.
നാരായണ മൂര്‍ത്തി മകള്‍ അക്ഷത മൂര്‍ത്തിക്കും ഭര്‍ത്താവും യു കെ പ്രധാനമന്ത്രിയുമായ ഋഷി സുനക്കിനും രണ്ട് പെണ്‍മക്കളുണ്ട്. 1000 രൂപയുടെ നിക്ഷേപത്തില്‍ 1981ലാണ് ഇന്‍ഫോസിസ് തുടങ്ങിയത്. ഇപ്പോള്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെക് കമ്പനിയാണിത്.