രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് പിന്നാലെ പഞ്ചാബ് സര്‍ക്കാര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കൊല ചെയ്യപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയുടെ പിതാവ്. മാര്‍ച്ച് 17നാണ് സിദ്ധു മൂസാവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിന് സഹോദരന്‍ പിറന്നത്. ഏകമകന്‍ കൊല ചെയ്യപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാല്‍കൗര്‍ സിംഗിനും ചരണ്‍ കൌറിനും രണ്ടാമതൊരു കുഞ്ഞ് പിറക്കുന്നത്.
ദൈവത്തിന്റെ അനുഗ്രഹത്താല്‍ തങ്ങളുടെ മകനെ തിരികെ ലഭിച്ചു. എന്നാല്‍ പഞ്ചാബ് സര്‍ക്കാര്‍ രാവിലെ മുതല്‍ തന്നെ അപമാനിക്കുകയാണ്. കുഞ്ഞിന്റെ രേഖകള്‍ നല്‍കണമെന്നും. കുഞ്ഞ് നിയമപരമായുള്ളതാണോയെന്നാണ് സര്‍ക്കാര്‍ ചോദ്യമെന്നുമാണ് ചൊവ്വാഴ്ച ബാല്‍കൗര്‍ സിംഗ് സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചത്.
ഐവിഎഫ് മാര്‍ഗത്തിലൂടെയായിരുന്നു 58ാം വയസില്‍ ചരണ്‍ കൌര്‍ കുഞ്ഞിനെ ഗര്‍ഭം ധരിച്ചത്. 2021ല്‍ സര്‍ക്കാര്‍ ഐവിഎഫ് നടപടികള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തി നിയമ നിര്‍മ്മാണം നടത്തിയിരുന്നു. 2150 വരെയുള്ള സ്ത്രീകള്‍ക്കും 2155 വരെയുള്ള പുരുഷന്മാര്‍ക്കുമാണ് ഐവിഎഫിലൂടെ കുഞ്ഞിനെ സ്വീകരിക്കാന്‍ നിയമപരമായി അനുമതിയുള്ളത്. ചികിത്സ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ഭാഗവാന്ത് മന്നിനോട് ആവശ്യപ്പെടുന്നതെന്നും താന്‍ ഇവിടെ തന്നെയുള്ള ആളാണെന്നും ചികിത്സ പൂര്‍ണമാക്കിയ ശേഷം ചോദ്യം ചെയ്യലിനായി എത്താമെന്നുമാണ് ബാല്‍കൗര്‍ സിംഗ് പ്രതികരിക്കുന്നത്. നിയമപരമായി തന്നെയാണ് ഐവിഎഫിന് പോയതെന്നും ബാല്‍കൗര്‍ സിംഗ് പറയുന്നു. ചികിത്സാ നടപടികള്‍ പൂര്‍ത്തിയായ ശേഷം രേഖകള്‍ നല്‍കാമെന്നുമാണ് ബാല്‍കൗര്‍ സിംഗ് സമൂഹമാധ്യമങ്ങളിലെ വീഡിയോ പ്രതികരണത്തില്‍ വിശദമാക്കുന്നത്.
2022ല്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാന്‍സയില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മൂസാവാല അതേ വര്‍ഷം മെയ് 29നാണ് കൊല്ലപ്പെട്ടത്. ബാല്‍കൗര്‍ സിങ്ങിന്റെയും ചരണ്‍ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല. 2022 മെയ് 29 ന് മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ച് കാറിലെത്തിയ അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചു കൊന്നത്. യുവാക്കള്‍ക്കിടയില്‍ ജനപ്രിയനായിരുന്നു മൂസാവാല. സ്വന്തം ഗാനങ്ങള്‍ എഴുതി പാടിയിരുന്നത് ഇദ്ദേഹം തന്നെയായിരുന്നു. ഏറ്റവും ധനികനായ പഞ്ചാബി ഗായകരില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു.