ജമ്മു കശ്മീരിലെ മുന്‍ മന്ത്രിയും ദോഗ്ര സ്വാഭിമാന്‍ സംഘടന ചെയര്‍മാനുമായ ചൗധരി ലാല്‍ സിങ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉധംപൂര്‍ മണ്ഡലത്തില്‍ നിന്നും ചൗധരി ലാല്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. പിഡിപി ബിജെപി സഖ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ചൗധരി ലാല്‍ സിങ്.
മുന്‍ കോണ്‍ഗ്രസുകാരനായ സിങ് 2014 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് മന്ത്രി സ്ഥാനത്തിരുന്നത്. ഉധംപൂരില്‍ നിന്ന് രണ്ട് തവണ എംപിയായ ചൗധരിയുടെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് ജമ്മുവില്‍ പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് കരുത്തേകുമെന്നാണ് കരുതുന്നത്.