രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അമ്മയ്ക്ക് സ്വന്തം ത്വക്ക് കൊണ്ട് പാദരക്ഷകള്‍ നിര്‍മ്മിച്ച് നല്‍കി മകന്‍ റൗണക് ഗുര്‍ജാര്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. പൊലീസില്‍ നിന്ന് കാലില്‍ വെടിയേറ്റിരുന്ന ഗുര്‍ജാര്‍ തന്റെ തുടയില്‍ നിന്ന് ചര്‍മ്മം എടുത്താണ് പാദരക്ഷകള്‍ ഉണ്ടാക്കി അമ്മയ്ക്ക് സമ്മാനിച്ചത്. ശ്രീരാമന്റെ അമ്മയോടുള്ള ഭക്തിയുടെ കഥയാണ് തനിക്ക് പ്രചോദനമായതെന്ന് റൗണക് ഗുര്‍ജാര്‍ പറഞ്ഞു.
ഞാന്‍ പതിവായി രാമായണം പാരായണം ചെയ്യുന്നയാളാണ്, ശ്രീരാമന്റെ കഥാപാത്രം എന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. സ്വന്തം ചര്‍മ്മം കൊണ്ട് ചെരുപ്പ് ഉണ്ടാക്കിയാല്‍ പോലും അത് മതിയാകില്ല എന്ന് ശ്രീരാമന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതിനാല്‍, ഈ ആശയം എന്റെ മനസില്‍ വന്നു, എന്റെ ചര്‍മ്മത്തില്‍ നിന്ന് പാദരക്ഷകള്‍ ഉണ്ടാക്കി അമ്മയ്ക്ക് സമ്മാനിക്കാന്‍ ഞാന്‍ തീരുമാനിച്ചു, റൗണക് ഗുര്‍ജാര്‍ പറഞ്ഞു.
വീട്ടിലുള്ള ആരെയും അറിയിക്കാതെയാണ് ശസ്ത്രക്രിയയിലൂടെ ചര്‍മ്മം നീക്കം ചെയ്യുകയും രക്ഷകള്‍ നിര്‍മ്മിക്കുന്ന ഒരു ചെരുപ്പുകാരന്റെ അടുത്ത് കൊണ്ടുപോവുകയും ചെയ്തത്. മാര്‍ച്ച് 14 നും 21 നും ഇടയില്‍ തന്റെ വീടിന് സമീപം സംഘടിപ്പിച്ച ഭാഗവത് കഥ യജ്ഞത്തില്‍ വെച്ചാണ് റൗണക് അമ്മയ്ക്ക് ചെരിപ്പുകള്‍ സമ്മാനിച്ചത്.