ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ അഞ്ചാം ഘട്ട പട്ടികയില്‍ അപ്രതീക്ഷിത സ്ഥാനം നേടിയത് സിനിമാ താരം കങ്കണാ റണാവത്താണ്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലാണ് താരം മത്സരിക്കുന്നത്. മണ്ഡിയിലെ ഒരു ചെറിയ നഗരത്തിലാണ് കങ്കണ ജനിച്ചത്. അതിനാല്‍ത്തന്നെ മണ്ഡലത്തിന് ലഭിക്കാവുന്നതില്‍വെച്ച് മികച്ച സ്ഥാനാര്‍ഥിയാണ് കങ്കണ എന്നാണ് പാര്‍ട്ടിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് കങ്കണതന്നെ നിരവധി തവണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീ പ്രവേശനത്തേക്കുറിച്ച് രണ്ടു വര്‍ഷത്തിലേറെയായി കങ്കണ സൂചനകള്‍ നല്കുന്നുണ്ടായിരുന്നു.
കങ്കണയുടെ 37ാം പിറന്നാളിന് തൊട്ടുപിന്നാലെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഇവര്‍ ഹിമാചലിലുണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങളായി ബിജെപിയ്ക്കൊപ്പമാണ് കങ്കണ. സമൂഹമാധ്യമങ്ങളിലൂടെ പാര്‍ട്ടിക്കുവേണ്ടി വളരെ രൂക്ഷമായ ഭാഷയില്‍ സംസാരിക്കുന്ന കങ്കണ ഏറെ വിമശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലുടനീളം കങ്കണ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ റജിസ്റ്റര്‍ തുടങ്ങി ബിജെപിയുടെ എല്ലാ നയങ്ങളെയും പദ്ധതികളെയും കണ്ണുംപൂട്ടി പിന്തുണയ്ക്കുന്ന കങ്കണ പാര്‍ട്ടിക്കും അണികള്‍ക്കും ഏറെ പ്രിയപ്പെട്ട വ്യക്തിയാണ്.