ഒമാനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

ഒമാനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും
ഒമാനിലെ സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളിയായ സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. സുഹാര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തില്‍ എത്തിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഒമാന്‍ എയറിലാണ് നാട്ടിലേക്ക് കൊണ്ടുപോയത്.

മൃതദേഹം ഭാര്യയുടെ നാടായ ഒറ്റപ്പാലം പാലപ്പുറത്തെ വീട്ടില്‍ സംസ്‌കരിക്കും. തൃശൂര്‍ സ്വദേശിയായ സുനില്‍ കുമാറിന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഭാര്യ ജീജ, കുട്ടികളായ മയൂര, നന്ദന എന്നിവര്‍ ആശുപത്രിയിലായിരുന്നു. ഡിസ്ചാര്‍ജായ ഇവര്‍ ബന്ധുവിന്റെ വീട്ടിലാണുള്ളത്.

അപകട വാര്‍ത്തയറിഞ്ഞ് നാട്ടില്‍ നിന്ന് ജീജയുടെ സഹോദരി ഒമാനില്‍ എത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെയോടെയാണ് സുഹാര്‍ ലിവ റൗണ്ട് എബൗട്ടില്‍ ട്രക്ക് വാഹനങ്ങളിലിടിച്ചുണ്ടായ അകടത്തില്‍ സുനില്‍കുമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് 11 വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

Other News in this category



4malayalees Recommends