ഇന്ന് വ്യാഴാഴ്ച ബഹ്‌റൈനില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ ഗാസയ്‌ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍, സ്വതന്ത്ര പലസ്തീന്‍ രാഷ്ട്ര രൂപീകരണം എന്നീ വിഷയങ്ങള്‍ മുഖ്യ അജണ്ടയാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന അറബ് ലോകത്തെ വിദേശകാര്യ മന്ത്രിമാര്‍ യോഗം, ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അടുത്ത നയതന്ത്ര നടപടിയുടെ ഭാഗമായി പലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് സമാധാന സമ്മേളനം സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം ഏകകണ്ഠമായി അംഗീകരിച്ചിരുന്നു
ഗാസയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പ്രകടിപ്പിക്കാന്‍ വാക്കുകള്‍ക്ക് കഴിയുന്നില്ലെന്ന് അറബ് ലീഗ് തലവന്‍ അഹമ്മദ് അബൂ ഗെയ്ത് അദ്ദേഹം പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിന് പ്രതിജ്ഞാബദ്ധരായ എല്ലാ കക്ഷികളും ഉള്‍പ്പെടുന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് ഉച്ചകോടി ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അറബ് ഉച്ചകോടിയില്‍ ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്ന കാര്യത്തിലും ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിലും ഏകീകൃത അറബ് നിലപാട് അവതരിപ്പിക്കാന്‍ ഉച്ചകോടി വഴിയൊരുങ്ങും. ഗാസ പ്രശ്‌നത്തിന് പുറമെ, പട്ടിണി നേരിടുന്ന സുഡാനിലെ യുദ്ധം പോലുള്ള പ്രതിസന്ധികളും ഉച്ചകോടി അഭിസംബോധന ചെയ്യും. ലിബിയ, യെമന്‍, സിറിയ എന്നിവിടങ്ങളിലെ പ്രതിസന്ധികളും ഉച്ചകോടി ചര്‍ച്ച ചെയ്യും.