കോട്ടയില്‍ നിന്ന് പുറത്തുവന്ന ദമ്പതികളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഒരു സ്ത്രീയും പുരുഷനും ഹെല്‍മെറ്റ് വെക്കാതെ ബൈക്കില്‍ യാത്ര ചെയ്യുന്നു. പ്രശ്നം ഹെല്‍മെറ്റല്ല, അതിവേഗത്തില്‍ നീങ്ങുന്ന വാഹനത്തിന്റെ ഫ്യൂവല്‍ ടാങ്കിലാണ് സ്ത്രീ ഇരിക്കുന്നത്. അതും ഓടിക്കുന്നയാള്‍ക്ക് അഭിമുഖമായി. പിന്നെയങ്ങ് റൊമാന്‍സാണ്. കെട്ടിപ്പിടിച്ചും ചുംബിച്ചും റോഡിലൂടെ ബൈക്കില്‍ ചീറിപ്പായുകയാണ് ഇവര്‍. പുറകില്‍ ബൈക്കിലെത്തിയവരാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്.
സ്വന്തം സുരക്ഷയ്ക്ക് മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷയ്ക്ക് കൂടി ഇത് ഭീഷണിയാണെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രധാന വിമര്‍ശനം. വീഡിയോ വൈറലായതോടെ പൊലീസ് വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ കണ്ടെത്തി കോട്ട ആര്‍ടിഒയ്ക്ക് കൈമാറി. ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുഹമ്മദ് വസീം എന്നയാളാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുനിരത്തില്‍ അശ്ലീലമായി പെരുമാറിയതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.