നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം ; തലേ ദിവസം ചോദ്യ പേപ്പര്‍ ലഭിച്ചതായി വിദ്യാര്‍ത്ഥികള്‍ ; രക്ഷിതാക്കള്‍ ചോദ്യപേപ്പറിനായി നല്‍കിയത് 30 ലക്ഷം ?

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം ; തലേ ദിവസം ചോദ്യ പേപ്പര്‍ ലഭിച്ചതായി വിദ്യാര്‍ത്ഥികള്‍ ; രക്ഷിതാക്കള്‍ ചോദ്യപേപ്പറിനായി നല്‍കിയത് 30 ലക്ഷം ?
നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി അറസ്റ്റിലായ വിദ്യാര്‍ത്ഥിയുടെ മൊഴി. നാല് വിദ്യാര്‍ത്ഥികളാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നതായി മൊഴി നല്‍കിയിരിക്കുന്നത്. ബിഹാര്‍ സ്വദേശികളാണ് വിദ്യാര്‍ത്ഥികള്‍. പരീക്ഷക്ക് ഒരു ദിവസം മുന്‍പ് ചോദ്യ പേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ സമസ്തിപൂര്‍ പൊലീസിന് നല്‍കി മൊഴി പകര്‍പ്പ് പുറത്ത്. ബന്ധുവഴി മെയ് നാലിന് ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നാണ് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയരിക്കുന്നത്. മൊഴി എഴുതി നല്‍കുകയായിരുന്നു. പരീക്ഷക്ക് തൊട്ടുമുന്‍പ് ബന്ധു ഒരു ചോദ്യപേപ്പറും അതിന്റെ ഉത്തരവും നല്‍കിയിരുന്നു. പരീക്ഷ എഴുതിയ സമയത്ത് ലഭിച്ച ചോദ്യപേപ്പര്‍ തനിക്ക് ബന്ധു തന്ന ചോ?ദ്യ പേപ്പറുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഏറെ സാമ്യതകള്‍ ഉണ്ടെന്നും വിദ്യാര്‍ത്ഥിയായ അനുരാ?ഗ് യാദവ് മൊഴി നല്‍കിയത്.

ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായിരുന്നു. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതരാക്രമക്കേടുകള്‍ കണ്ടെത്തിയത്. ചോദ്യപേപ്പര്‍ ആവശ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 30 ലക്ഷം രൂപ മാഫിയയ്ക്ക് നല്‍കിയതായി സംശയിക്കുന്ന 6 പോസ്റ്റ്‌ഡേറ്റഡ് ചെക്കുകള്‍ ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പരിശോധനയില്‍ കണ്ടെത്തിയത്. ചോദ്യപേപ്പറുകള്‍ക്കായി തങ്ങളുടെ രക്ഷിതാക്കള്‍ 30 ലക്ഷത്തിലധികം രൂപ നല്‍കിയതായി ഉദ്യോഗാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends