സഹോദരന്‍ വീട്ടിലിരുന്ന് ബിരിയാണി കഴിച്ചിനെ ചൊല്ലി തര്‍ക്കം; സസ്യാഹാരിയായ വിദ്യാര്‍ഥി ജീവനൊടുക്കി

സഹോദരന്‍ വീട്ടിലിരുന്ന് ബിരിയാണി കഴിച്ചിനെ ചൊല്ലി തര്‍ക്കം; സസ്യാഹാരിയായ വിദ്യാര്‍ഥി ജീവനൊടുക്കി
സുഹൃത്തുക്കള്‍ നല്‍കിയ ബിരിയാണി സഹോദരന്‍ വീട്ടിലിരുന്നു കഴിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിന് പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി. ബക്രീദ് ദിനത്തില്‍ സഹോദരന്‍ ചിക്കന്‍ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ടാണ് സഹോദരങ്ങളായ തരീസും ഗോകുലും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

പ്ലസ് വണ്‍ വിദ്യാര്‍ഥിയായ തരീസ് (16)ആണ് ജീവനൊടുക്കിയത്. ചെന്നൈ താംബരത്താണ് സംഭവം. ഇവരുടെ വീട്ടില്‍ തരീസ് ഉള്‍പ്പടെയുള്ളവര്‍ മാംസാഹാരം കഴിക്കാറില്ല, സസ്യാഹാരം പാകം ചെയ്യുന്നതാണ് പതിവ്.

ഇതിനിടെയാണ് ബക്രീദ് ദിനത്തില്‍ സുഹൃത്തുക്കള്‍ നല്‍കിയ ചിക്കന്‍ ബിരിയാണി ഇളയ സഹോദരനായ ഗോകുല്‍ വീട്ടില്‍ കൊണ്ടുവന്ന് കഴിച്ചത്. ഇതില്‍ മനംനൊന്ത തരീസ് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ബിരിയാണി വീട്ടിലിരുന്ന കഴിക്കരുതെന്ന് പറഞ്ഞിട്ടും ഗോകുല്‍ ഇത് അവഗണിച്ച് ബിരിയാണി കഴിക്കല്‍ തുടരുകയായിരുന്നു.

ഗോകുല്‍ അനുസരിക്കാത്തതില്‍ പ്രകോപിതനായ തരീസ്, തന്റെ മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. പിന്നീടാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. താംബരം പോലീസെത്തി മൃതദേഹം ക്രോംപെട്ട് ആശുപത്രിയിലേക്ക് മാറ്റി. കുവൈറ്റില്‍ ജോലി ചെയ്യുന്ന ബാബുവിന്റെ മക്കളാണ് തരീസും ഗോകുലും.




Other News in this category



4malayalees Recommends