കാന്‍സര്‍ ബാധിതയായ ഭാര്യ മരിച്ച വിവരം അറിഞ്ഞ് ഐസിയുവില്‍ ആത്മഹത്യ ചെയ്ത് ഐപിഎസ് ഓഫീസര്‍

കാന്‍സര്‍ ബാധിതയായ ഭാര്യ മരിച്ച വിവരം അറിഞ്ഞ് ഐസിയുവില്‍ ആത്മഹത്യ ചെയ്ത് ഐപിഎസ് ഓഫീസര്‍
ഭാര്യ മരിച്ച മനോവിഷമത്തില്‍ ഐ.പി.എസ് ഓഫീസര്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. അസം ആഭ്യന്തര സെക്രട്ടറിയായ ഷിലാദിത്യ ചേത്യയാണ് ആശുപത്രിയിലെ ഐസിയുവില്‍ വെച്ച് ആത്മഹത്യ ചെയ്തത്. കാന്‍സര്‍ ബാധിച്ച് മരണപ്പെട്ട ഭാര്യയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു ഐപിഎസ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് 44 കാരനായ ഷിലാദിത്യ ചേതിയ തന്റെ സര്‍വീസ് റിവോള്‍വറില്‍ നിന്ന് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്.

കാന്‍സര്‍ ബാധിതയായ ഭാര്യ അഗമോനി ബാര്‍ബറുവയെ പരിചരിക്കുന്നതിനായി ഷിലാദിത്യ കഴിഞ്ഞ നാല് മാസമായി അവധിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഗമോനി ബാര്‍ബറുവ ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയായ നെംകെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഇരുവരും രണ്ട് മാസത്തോളമായി ആശുപത്രിയില്‍ താമസിച്ച് വരികയായിരുന്നു എന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹിതേഷ് ബറുവ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അഗമോനി മരണപ്പെടുന്നത്.

ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് ഷിലാദിത്യ തനിക്ക് പ്രാര്‍ത്ഥിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. ഇതോടെ ഡോക്ടറും ജീവനക്കാരും പുറത്തേക്കിറങ്ങി. ഏകദേശം 10 മിനിറ്റിനുശേഷം, മുറിയില്‍ നിന്ന് വെടിയുതിര്‍ത്ത ശബ്ദം കേട്ടു.

സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും ഐപിഎസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.

Other News in this category



4malayalees Recommends