വെള്ളി മന്ദിരത്തിനുള്ളില്‍ ഗണപതിയുടെയും രാധാകൃഷ്ണന്റെയും വിഗ്രഹങ്ങള്‍ ; അനന്ത് അംബാനിയുടെ വിവാഹ ക്ഷണകത്തും വൈറല്‍

വെള്ളി മന്ദിരത്തിനുള്ളില്‍ ഗണപതിയുടെയും രാധാകൃഷ്ണന്റെയും വിഗ്രഹങ്ങള്‍ ; അനന്ത് അംബാനിയുടെ വിവാഹ ക്ഷണകത്തും വൈറല്‍
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്‍ അനന്ത് അംബാനിയും രാധിക മര്‍ച്ചന്റും തമ്മിലുള്ള വിവാഹം അടുത്തു. സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഇരുവരുടെയും വിവാഹ ക്ഷണക്കത്താണ്.

ജൂലൈ 12 ന് മുംബൈയില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് രാഷ്ട്രീയസിനിമ മേഖലകളിലുള്ള നിരവധിപ്പേര്‍ക്കാണ് ക്ഷണമുള്ളത്. ചുവന്ന അലമാരയില്‍ നിര്‍മ്മിച്ച വിവാഹ ക്ഷണക്കത്തില്‍ ഒരു വെള്ളി മന്ദിരത്തിനുള്ളില്‍ ഗണപതിയുടെയും രാധാകൃഷ്ണന്റെയും വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. ക്ഷണത്തില്‍ മധുരപലഹാരങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയുമുണ്ട്.

തിരഞ്ഞെടുത്ത വിവിഐപി, വിഐപി അതിഥികള്‍ക്കായാണ് ഈ കാര്‍ഡ് അയച്ചിട്ടുള്ളത്. മറ്റ് അതിഥികള്‍ക്കുള്ള കത്തില്‍ വെള്ളി മന്ദിര്‍ ഉള്‍പ്പെടുന്നില്ല. വിവാഹ ചടങ്ങുകള്‍ ജൂണ്‍ 29 ന് മുംബൈയിലെ വസതിയായ ആന്റിലിയയില്‍ വെച്ച് പൂജ ചടങ്ങുകളോടെ ആരംഭിക്കും. ജൂലൈ 12ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് അനന്ത് അംബാനിയും രാധിക മര്‍ച്ചന്റും വിവാഹിതരാകുന്നത്.

Other News in this category



4malayalees Recommends