ഇന്ത്യയുടെ ലോകകപ്പ് വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കവേ അപകടം ; അഞ്ചുവയസുകാരന് ദാരുണാന്ത്യം

ഇന്ത്യയുടെ ലോകകപ്പ് വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കവേ അപകടം ; അഞ്ചുവയസുകാരന് ദാരുണാന്ത്യം
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ സ്റ്റീല്‍ ചീള് വയറ്റില്‍ തുളച്ച് കയറി അഞ്ച് വയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 300 കിലോ മീറ്റര്‍ അകലെയായുള്ള ജബല്‍ പൂരിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

പടക്കം പറന്നു പോകുമെന്ന് കരുതി സ്റ്റീല്‍ ഗ്ലാസുകൊണ്ട് മൂടാന്‍ ദീപക് താക്കൂറെന്ന യുവാവും സുഹൃത്തുക്കളും തീരുമാനിച്ചു. അത് പൊട്ടിത്തെറിച്ചപ്പോള്‍ ഗ്ലാസ് പല കഷണങ്ങളായി ചിതറി. ആ കഷണങ്ങളിലൊന്ന് അകലെ നിന്നിരുന്ന കുട്ടിയുടെ വയറ്റില്‍ തുളച്ചു കയറുകയായിരുന്നു.

കുട്ടിയെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്ന് വരികയാണ്.

Other News in this category



4malayalees Recommends