രാഹുല്‍ ഗാന്ധിയുടെ ഹിന്ദു പരാമര്‍ശം വിവാദമാക്കിയത് ബിജെപിയുടെ തന്ത്രം ; രാഹുലിന് പിന്തുണയുമായി അഖിലേഷ് യാദവ്

രാഹുല്‍ ഗാന്ധിയുടെ ഹിന്ദു പരാമര്‍ശം വിവാദമാക്കിയത് ബിജെപിയുടെ തന്ത്രം ; രാഹുലിന് പിന്തുണയുമായി അഖിലേഷ് യാദവ്
രാഹുല്‍ ഗാന്ധിയുടെ ഹിന്ദു പരാമര്‍ശം വിവാദമാക്കിയത് ബിജെപിയുടെ തന്ത്രമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സഭാരേഖകളില്‍ നിന്ന് 'ഹിന്ദു, അഗ്‌നിവീര്‍' പരാമര്‍ശങ്ങള്‍ നീക്കപ്പെട്ടതിന് പിന്നാലെ രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അഖിലേഷ്.

ഹിന്ദുക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടര്‍ച്ചയായി കള്ളങ്ങള്‍ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്ന മറുപടി നരേന്ദ്രമോദി നല്‍കിയിരുന്നു. രാഹുലിന്റെ പരാമര്‍ശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാര്‍ലമെന്ററി കാര്യ മന്ത്രിയുമടക്കം സ്പീക്കറോട് പിന്നീട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സഭാരേഖകളില്‍നിന്ന് പരാമര്‍ശം നീക്കിയത്.

ഇവ കൂടാതെ ബിജെപി, ആര്‍എസ്എസ് എന്നിവര്‍ക്കെതിരായ പരാമര്‍ശങ്ങളും നീക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ ഇന്ന് മറുപടി പറയാനിരിക്കെയാണ് പരാമര്‍ശങ്ങള്‍ നീക്കിയത്.

Other News in this category



4malayalees Recommends