വിവാഹത്തിന് വിസമ്മതിച്ചു ; കാമുകന്റെ സ്വകാര്യഭാഗം മുറിച്ചു മാറ്റി വനിത ഡോക്ടര്‍

വിവാഹത്തിന് വിസമ്മതിച്ചു ; കാമുകന്റെ സ്വകാര്യഭാഗം മുറിച്ചു മാറ്റി വനിത ഡോക്ടര്‍
കാമുകന്റെ സ്വകാര്യഭാഗം മുറിച്ചു മാറ്റി വനിത ഡോക്ടര്‍. ബീഹാറിലെ സരണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവതിയുമായി ബന്ധമുണ്ടെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്നുമാണ് സൂചന.

യുവതിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് യുവാവിനെ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ യുവാവ് കട്ടിലില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതുകണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചികിത്സയ്ക്കായി പട്‌ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Other News in this category



4malayalees Recommends