സമീക്ഷയ്ക്ക് പുതിയ ദിശാബോധം നല്‍കി എം വി ഗോവിന്ദന്‍ മാസ്റ്റര്‍; സമീക്ഷ കുടുംബം പോലെയെന്ന് എം സ്വരാജ്
നോര്‍ത്താംപ്റ്റണ്‍: സമീക്ഷ യുകെ സംഘടിപ്പിച്ച ഏകദിന നേതൃത്വ ക്യാമ്പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍െലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിേലേയും ഇന്ത്യയിലേയും രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. സമീക്ഷ നേതൃത്വത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തി. 'സാംസ്‌കാരിക സംഘടനകള്‍, വര്‍ഗബഹുജന സംഘടനകള്‍ പാര്‍ട്ടിയുടെ കാഴ്ചപ്പാടും സമീപനങ്ങളും' എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു. സമീക്ഷ തനിക്ക് കുടുംബം പോലെയാണെന്ന് എം സ്വരാജ് പറഞ്ഞു. ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെണ്‍മണി സാഹിത്യ പുരസ്‌കാരം ജേതാവ് ശ്രീകാന്ത് താമരശേരിയെ ആദരിച്ചു. നാഷണല്‍ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് മൊമ്മന്റോ കൈമാറി. നാഷണല്‍ വൈസ് പ്രസിഡന്റ് ഭാസ്‌കരന്‍ പുരയില്‍ ശ്രീകാന്തിന്റെ രചനാ ലോകത്തെ സദസിന് പരിചയപ്പെടുത്തി. പണ്ടേ കൈവിട്ട കവിതാ രചനയിലേക്കും ആലാപനത്തിലേക്കും തന്നെ തിരിച്ചെത്തിച്ചത്
സമീക്ഷയാണെന്ന് മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് സമീക്ഷ നടത്തിയ ഓണ്‍ലൈന്‍ സാഹിത്യ പരിപാടികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകാന്ത്.
സമീക്ഷയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. യൂണിറ്റ് കമ്മിറ്റി പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളാപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സ്വാഗതവും നാഷണല്‍ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു. ട്രഷറര്‍ രാജി ഷാജി അനുശോചന പ്രമേയം വായിച്ചു. ഏരിയ സെക്രട്ടറിമാരായ പ്രവീണ്‍ രാമചന്ദ്രന്‍, ഗ്ലീറ്റര്‍ കൊട്ട്‌പോള്‍, വിനു ചന്ദ്രന്‍, മിഥുന്‍ സണ്ണി, നോര്‍ത്താംപ്ടണ്‍ യൂണിറ്റ് സെക്രട്ടറി പ്രബിന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. നോര്‍ത്താംപ്റ്റണിലെ സെന്റ് ആല്‍ബന്‍സ് ചര്‍ച്ചില്‍ നടന്ന ക്യാമ്പില്‍ സമീക്ഷ UK മുന്‍ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ ഉള്‍പ്പടെയുള്ള പഴയകാല നേതാക്കള്‍ ഓര്‍മ്മകള്‍ പങ്കുവച്ചു.