വ്യാജ എകെ 47 പിടിച്ച അംഗരക്ഷകര്‍ക്കൊപ്പം റീല്‍സ് ; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ബെംഗളൂരുവില്‍ പിടിയില്‍

വ്യാജ എകെ 47 പിടിച്ച അംഗരക്ഷകര്‍ക്കൊപ്പം റീല്‍സ് ; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ബെംഗളൂരുവില്‍ പിടിയില്‍
വ്യാജ എകെ 47 തോക്കുകളും അംഗരക്ഷകരുമായി റീല്‍സ് ചെയ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ബെംഗളൂരുവില്‍ പിടിയില്‍. 26 കാരനെ ആയുധം കൈവശം വെയ്ക്കല്‍ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തോക്കുകളുമായി പോസ് ചെയ്യുന്നത് വഴി ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അരുണ്‍ കട്ടാരെയാണ് അറസ്റ്റിലായിരിക്കുന്നത്.

കാട്ടാരെയുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികെയാണ് എകെ 47 തോക്കുമായി ഒരാള്‍ കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് കട്ടാരെയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം, വ്യാജ തോക്ക് ഉപയോഗിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതിന് പൊലീസ് കട്ടാരെക്കെതിരെ ആയുധ നിയമവും ഐപിസി 290 (ഇപ്പോള്‍ ഭാരതീയ ന്യായ സംഹിത) വകുപ്പും പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

Other News in this category



4malayalees Recommends