ആള്‍ദൈവം ' ഭോലെ ബാബ'യുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാന്‍ തിരക്കു കൂട്ടി ; 60000 ആളുകള്‍ക്ക് പകരം 2.5 ലക്ഷം ; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 122 ആയി

ആള്‍ദൈവം ' ഭോലെ ബാബ'യുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാന്‍ തിരക്കു കൂട്ടി ; 60000 ആളുകള്‍ക്ക് പകരം 2.5 ലക്ഷം ; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 122 ആയി
ഹഥ്‌റാസ് ദുരന്തത്തില്‍ 'സത്സംഗ്' പരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരെ മാത്രം കേസെടുത്ത് പൊലീസ്. എന്നാല്‍ എഫ്‌ഐആറില്‍ എവിടെയും സ്വയം പ്രഖ്യാപിത ആള്‍ദൈവം 'ഭോലെ ബാബ'യുടെ പേരില്ല.

ദുരന്തത്തില്‍ പ്രാദേശിക അധികാരികളുടെയും സംഘാടകരുടെയും കൂടുതല്‍ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്. 80,000 പേര്‍ക്ക് മാത്രം അനുമതിയുള്ള പരിപാടിയില്‍ വന്നത് രണ്ടര ലക്ഷത്തോളം ആളുകളാണ് എന്നാണ് കണക്ക്. എന്നാല്‍ ഇവരെ നിയന്ത്രിക്കാന്‍ ആകെയുണ്ടായിരുന്നത് 40 പോലീസുകാര്‍ മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ആള്‍ദൈവം ' ഭോലെ ബാബ'യുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാന്‍ തിരക്കു കൂട്ടിയാണ് അപകടം സംഭവിച്ചത്.

അതേസമയം,ഹഥ്‌റാസ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 122 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രികളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മരണസംഖ്യ ഉയരാന്‍ കാരണമായതായി മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു.

ദുരന്തത്തിന് കാരണമായ 'സത്സംഗ്' സംഘടിപ്പിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം 'ഭോലെ ബാബ' അഥവാ നാരായണ്‍ സാകര്‍ ഹരി ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസ് ഇദ്ദേഹത്തെ കാണാനായി മെയിന്‍പുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായില്ല. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

തിരക്കില്‍പ്പെട്ടവരെ കൊണ്ടുവന്ന ആശുപത്രികളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആവശ്യത്തിന് ഡോക്ടര്‍മാരോ, ആംബുലന്‍സോ, ഓക്‌സിജന്‍ സിലിണ്ടറുകളോ ഉണ്ടായിരുന്നില്ലെന്ന് ആരോപണമുയര്‍ന്നു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.

Other News in this category



4malayalees Recommends