'ഞാന്‍ ക്യാപ്റ്റന്‍ അന്‍ഷുമാന്റെ ഭാര്യയല്ല, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്';പരാതി നല്‍കുമെന്ന് നടി രേഷ്മ

'ഞാന്‍ ക്യാപ്റ്റന്‍ അന്‍ഷുമാന്റെ ഭാര്യയല്ല, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്';പരാതി നല്‍കുമെന്ന് നടി രേഷ്മ
സിയാച്ചിന്‍ തീപ്പിടിത്തത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്റെ ജീവിത പങ്കാളി സ്മൃതി സിങ്ങെന്ന് തെറ്റിദ്ധരിച്ച് തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്ന പരാതിയുമായി മലയാള നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറും മോഡലുമായ രേഷ്മ സെബാസ്റ്റ്യന്‍. തന്റെ പേരും ചിത്രവും ഉപയോഗിച്ച് സ്മൃതി സിങ്ങിനെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും ഇതിനെതിരെ താന്‍ നിയമനടപടിക്കൊരുങ്ങുമെന്നും രേഷ്മ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

'ഇത് സ്മൃതി സിങ്ങിന്റെ (ഇന്ത്യന്‍ ആര്‍മി സൈനികനായ ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ വിധവ) ഇന്‍സ്റ്റഗ്രാം അക്കൗണ്ടല്ല. പ്രൊഫൈല്‍ വിശദാംശങ്ങളും ബയോയും പരിശോധിക്കുക. തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് ദയവായി വിട്ടുനില്‍ക്കുക. എല്ലാത്തിനും പരിധിയുണ്ട്, എന്നാണ് രേഷ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. സ്മൃതിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിക്കെതിരേ ദേശീയ വനിതാ കമ്മിഷന്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസുടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രേഷ്മയുടെ സോഷ്യല്‍ മീഡിയ വാളുകളിലും വിദ്വേഷ കമന്റുകള്‍ നിറഞ്ഞത്.



Other News in this category



4malayalees Recommends