ഓഐസിസി വാറ്റ്‌ഫോര്‍ഡ് സംഘടിപ്പിക്കുന്ന 'ഉമ്മന്‍ചാണ്ടി അനുസ്മരണവും, പ്രഥമ ചരമവാര്‍ഷികവും 18 നു വ്യാഴാഴ്ച്ച

ഓഐസിസി വാറ്റ്‌ഫോര്‍ഡ്  സംഘടിപ്പിക്കുന്ന 'ഉമ്മന്‍ചാണ്ടി അനുസ്മരണവും, പ്രഥമ ചരമവാര്‍ഷികവും 18 നു വ്യാഴാഴ്ച്ച
വാറ്റ്‌ഫോര്‍ഡ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനകീയനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന യശഃശരിരനായ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടീയുടെ ഒന്നാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും വാറ്റ്‌ഫോര്‍ഡില്‍ വെച്ച് നടത്തപ്പെടുന്നു.

ഓഐസീസി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷീക ദിനമായ ജൂലൈ18 നു വ്യാഴാഴ്ച്ച വൈകുന്നേരം 7മണിമുതല്‍ 10മണിവരെ വാറ്റ്‌ഫോഡിലെ ഹോളിവെല്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്.


ഓഐസിസി നേതാക്കള്‍ ആയ സുജൂ കെ ഡാനിയേല്‍, അപ്പച്ചന്‍ കണ്ണന്‍ചിറ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കുചേരുകയും അനുസ്മരണ സന്ദേശം നല്‍കുന്നതുമാണ്.


അനുസ്മരണ യോഗത്തില്‍ വാറ്റ്‌ഫോഡിലെ പ്രമുഖ എഴുത്തുകാരും, സംസ്‌കാരിക നേതാക്കളുമായ ആയ കെപി മനോജ് കുമാര്‍(പെയ്‌തൊഴിയാത്ത മഴ)റാണി സുനില്‍ (ഓര്‍മ്മകള്‍ സൂക്ഷിക്കാനുള്ളതല്ല) റ്റോമി സെബാസ്റ്റിന്‍ (കെസിഎഫ് ലീഡര്‍)എന്നിവര്‍ സന്ദേശം നല്‍കുന്നതാണ്.


ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നിത്യേന സന്ദര്‍ശകര്‍ എത്തി തിരികത്തിച്ചു പ്രാര്‍ഥിക്കുകയും, പുണ്യാത്മാവായി മാനിക്കുകയ്യും ചെയ്യുന്ന ജനനായകന്റെ വാര്‍ഷിക ദിനത്തില്‍ ഒരുക്കുന്ന പ്രാത്ഥനാ യജ്ഞത്തിന് പ്രമുഖ ബൈബിള്‍ പ്രഭാഷകന്‍ ജോണ്‍ തോമസ് നേതൃത്വം നല്‍കുന്നതും , പുഷ്പാര്‍ച്ചനക്ക് പ്രമുഖ കോണ്‍ഗ്രസ് നേതാവ് സുരജ് കൃഷ്ണന്‍ നേതൃത്വം നല്‍കുന്നതുമാണ്.


ജനോപാസകനും, കരുണാമയനും ജനഹൃദയങ്ങളില്‍ വസിക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടി സാറിന്റെ അനുസ്മരണ വേദിയായ വാറ്റ്‌ഫോഡിലെ ഹോളിവെല്‍ ഹാളിലേക്ക് ഏവരേയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.


Holywell Communtiy Center, Chaffinch lane, WD18 9QD, Watford.

Other News in this category



4malayalees Recommends