എട്ടുവര്‍ഷം മുന്‍പ് മരിച്ച ബന്ധുവുമായി അവിഹിതം ആരോപിച്ച് റിട്ട. അധ്യാപകന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തി

എട്ടുവര്‍ഷം മുന്‍പ് മരിച്ച ബന്ധുവുമായി അവിഹിതം ആരോപിച്ച് റിട്ട. അധ്യാപകന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തി
അവിഹിതം ആരോപിച്ച് റിട്ട. അധ്യാപകന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തി. ബിഹാറിലെ അര്‍വല്‍ സ്വദേശിയായ ബീര്‍ബല്‍ പ്രസാദ്(76) ആണ് ഭാര്യ സുമതി സിന്‍ഹയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ബീര്‍ബല്‍ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു.

എട്ടുവര്‍ഷം മുന്‍പ് മരിച്ച തന്റെ ബന്ധുവുമായി ഭാര്യയ്ക്ക് അവിഹിതം ഉണ്ടായിരുന്നതായി ആരോപിച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലപ്പെടുത്തിയതിനു പിന്നാലെ മൃതദേഹം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് 12 കഷണങ്ങളാക്കി വെട്ടിനുറുക്കിയെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂള്‍ വിട്ടെത്തിയ കൊച്ചുമകന്‍ വീട്ടിനുള്ളിലാകെ ചോര കണ്ടതോടെ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഭാര്യയെ വെട്ടികൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന് ബീര്‍ബല്‍ പ്രസാദ് സമ്മതിച്ചതായി പോലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നവരെ പ്രതി മുറിയില്‍ പൂട്ടിയിട്ടിരുന്നതായി പോലീസ് പറയുന്നു. 57 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന്റെ പ്രതീകമായി ഭാര്യയുടെ ശരീരത്തില്‍ 57 മുറിവുണ്ടാക്കിയതായും പ്രതി സമ്മതിച്ചു.

Other News in this category



4malayalees Recommends