മഹാലക്ഷ്മി കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി, അറസ്റ്റിന് മുമ്പ് മരണം

മഹാലക്ഷ്മി കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി, അറസ്റ്റിന് മുമ്പ് മരണം
മഹാലക്ഷ്മി കൊലക്കേസ് പ്രതി മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയില്‍ ആത്മഹത്യാ ചെയ്ത നിലയിലാണ് പ്രതി മുക്തി രഞ്ചന്‍ പ്രതാപ് റായ് കണ്ടെത്തിയത്. മരത്തില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. ബെംഗളൂരുവില്‍ യുവതിയെ കൊന്നു റെഫ്രിജറേറ്ററില്‍ സൂക്ഷിച്ച കേസില്‍ പൊലീസ് മുക്തി രഞ്ചന്‍ പ്രതാപ് റോയിയെ അന്വേഷിക്കുകയായിരുന്നു. മുക്തി രഞ്ചന്‍ പ്രതാപ് റോയിയെ കുറിച്ച് അറിഞ്ഞ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കാന്‍ ഒഡിഷയില്‍ എത്തിയപ്പോഴാണ് സംഭവം.അറസ്റ്റ് രേഖപ്പെടുത്തും മുന്‍പാണ് മരണം

ബംഗളൂരുവിലെ വ്യാളികാവലിലെ അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ ദിവസമാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലായിരുന്നു 29കാരിയായ മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുന്നത്.

Other News in this category



4malayalees Recommends