കഴുത്തിലെ എല്ലുകളെല്ലാം ഒടിഞ്ഞിരുന്നു, കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കണം: രണ്ടാം ക്ലാസുകാരന്റെ മരണത്തില്‍ സംശയങ്ങള്‍ പങ്കുവച്ച് കുട്ടിയുടെ പിതാവ്

കഴുത്തിലെ എല്ലുകളെല്ലാം ഒടിഞ്ഞിരുന്നു, കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കണം: രണ്ടാം ക്ലാസുകാരന്റെ മരണത്തില്‍ സംശയങ്ങള്‍ പങ്കുവച്ച് കുട്ടിയുടെ പിതാവ്
ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസുകാരനെ സ്‌കൂള്‍ അധികൃതര്‍ ബലി നല്‍കിയ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ്. സ്‌കൂള്‍ അധികൃതര്‍ തെറ്റായ വിവരം നല്‍കി തന്നെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചെന്നും പിതാവ് ആരോപിച്ചു. മകനെ ആഭിചാരക്രിയക്കായി കൊലപ്പെടുത്തിയെന്ന് വിശ്വസിക്കുന്നില്ല. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കണമെന്നും പിതാവ് പറഞ്ഞു.

'സ്‌കൂളില്‍ നിന്നും എനിക്ക് കോള്‍ ലഭിച്ചു. മകന് ഒട്ടും വയ്യെന്ന് മാത്രമാണ് പറഞ്ഞത്. പിന്നീട് തെറ്റായ വിവരങ്ങള്‍ നല്‍കി അവരെന്നെ വഴിതിരച്ചുവിടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒന്നര മണിക്കൂറിന് ശേഷമാണ് മകന്റെ മൃതദേഹം പ്രതിയായ ദിനേശ് ഭാ?ഗേലിന്റെ കാറില്‍ നിന്നും കണ്ടെത്തുന്നത്. മകന്റെ ബാ?ഗും ഭാ?ഗേലിന്റെ കാറില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ സമയത്ത് ഭാ?ഗേല്‍ മദ്യപിച്ച നിലയിലായിരുന്നു', കുട്ടിയുടെ പിതാവ് കിഷന്‍ കുശ്വാഹ പറഞ്ഞു.

'കേസില്‍ മറ്റൊരു പ്രതിയായ ലക്ഷമണ്‍ സിങ് കാറില്‍ ആ സമയത്ത് ഉണ്ടായിരുന്നില്ല. എന്റെ മകനെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയതാണ്. അവന്റെ കഴുത്തിലെ എല്ലുകളെല്ലാം ഒടിഞ്ഞിരുന്നു. പ്രതികളെ തൂക്കിലേറ്റി മകന് നീതി ലഭിക്കണമെന്നാണ് ആവശ്യം. നാല് വര്‍ഷമായി മകന്‍ ആ സ്‌കൂളിലാണ് പഠിക്കുന്നത്. 500 ലധികം വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. അങ്ങനെയൊരു സ്ഥലത്ത് ആഭിചാരക്രിയക്ക് വേണ്ടി മകനെ കൊലപ്പെടുത്തിയെന്ന് പറയുന്നത് വിശ്വസിക്കാനാവുന്നില്ല. സംഭവത്തിന് പിന്നിലെ ശരിയായ കാരണമെന്താണെന്ന് അന്വേഷിക്കണം. പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി രൂപീകരിക്കണം', പിതാവ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു സ്‌കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ഹത്രാസിലെ സ്‌കൂള്‍ അധികൃതര്‍ ബലി നല്‍കിയത്. രാസ്?ഗാവനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളില്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍ ദിനേശ് ഭാഗേല്‍, ഭാഗേലിന്റെ പിതാവ് മൂന്ന് അധ്യാപകര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Other News in this category



4malayalees Recommends