ഒമാനില്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താന്‍ നീക്കം

ഒമാനില്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താന്‍ നീക്കം
ഒമാന്‍ വ്യക്തിഗത ആദായനികുതി അഥവാ ഇന്‍കം ടാക്സ് ഏര്‍പ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉയര്‍ന്ന വരുമാനമുള്ളവരില്‍ നിന്നാണ് ആദായ നികുതി ഈടാക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 2026 മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് ആലോചയെന്നാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട് ജൂലൈയില്‍, ഒമാനി പാര്‍ലമെന്റിന്റെ അധോസഭയായ മജ്‌ലിസ് അല്‍ ഷൂറ, കരട് ആദായനികുതി നിയമത്തിന് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അത് ഉപരിസഭയായ സ്റ്റേറ്റ് കൗണ്‍സിലിന്റെ അന്തിമ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. സ്റ്റേറ്റ് കൗണ്‍സില്‍ അംഗീകരിക്കുന്നതോടെ രാജ്യത്തെ ഉയര്‍ന്ന വരുമാനക്കാര്‍ നിശ്ചിത ശതമാനം ഇന്‍കം ടാക്സ് നല്‍കേണ്ടിവരും. നിലവില്‍ ഒമാനി പൗരന്മാരില്‍ നിന്നും പ്രവാസികളില്‍ നിന്നും ആദായനികുതി ഈടാക്കുന്നില്ല.

Other News in this category



4malayalees Recommends