ഹൃദയാഘാതം: 26 കാരനായ മലയാളി യുവാവ് ഒമാനില്‍ മരിച്ചു

ഹൃദയാഘാതം: 26 കാരനായ മലയാളി യുവാവ് ഒമാനില്‍ മരിച്ചു
ഒമാനില്‍ ഹ്യദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് സലാലയില്‍ മരിച്ചു. തലശ്ശേരി ചിരക്കര സ്വദേശി കാടന്‍ കണ്ടി മുഹമ്മദ് അജ്മല്‍ ആണ് മരിച്ചത്. 26 വയസുകാരന്‍ ആണ് മരിച്ച അജ്മല്‍. ഹസന്‍ ബിന്‍ താബിത് റസ്റ്ററന്റിലെ ജീവനക്കാരനാണ്.

ചൊവ്വാഴ്ച ഉറങ്ങാന്‍ കിടന്നു. ബുധനാഴ്ച ഉച്ചയോടെ ആയിട്ടും ജോലിക്കെത്താതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്നു നോക്കിയപ്പോള്‍ ബെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ റോയല്‍ ഒമാന്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ മരിച്ചിരുന്നു. പിന്നീട് മറ്റു നടപടികള്‍ സ്വീകരിച്ചു.

Other News in this category



4malayalees Recommends