എട്ടാം ക്ലാസുകാരി ഗര്‍ഭിണി ; 18 വയസ്സുള്ള സഹോദരന്‍ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍

എട്ടാം ക്ലാസുകാരി ഗര്‍ഭിണി ; 18 വയസ്സുള്ള സഹോദരന്‍ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍
സൂറത്തിലെ ദിന്‍ഡോലിയില്‍ 13 കാരിയെ സഹോദരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി റിപ്പോര്‍ട്ട്. 16 വയസ്സുള്ള സഹോദരനാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു.

അഞ്ചു മാസം മുമ്പ് മൂന്നു തവണയായി സഹോദരന്‍ തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പെണ്‍കുട്ടി താന്‍ നേരിട്ട ദുരനുഭവം മാതാപിതാക്കളോട് വെളിപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് ചെയ്തു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ 20 ആഴ്ചയോളം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. സഹോദരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്റിമേറ്റ് രംഗങ്ങള്‍ ആണ്‍കുട്ടി പലതവണ കാണുകയും അഞ്ചു മാസം മുമ്പ് സഹേദരിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി രണ്ടു തവണ കുറ്റം ആവര്‍ത്തിച്ചുവെന്നും മാതാപിതാക്കളോട് എന്തെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends