60 കാരനെ 25 കാരനാക്കാം, ഇസ്രയേല്‍ നിര്‍മ്മിത ടൈം മെഷീന്‍ വഴി യുവാക്കളാക്കാമെന്ന് പറഞ്ഞ് പ്രായമായവരെ കബളിപ്പിച്ച് 35 കോടി തട്ടി ; ദമ്പതികള്‍ അറസ്റ്റില്‍

60 കാരനെ 25 കാരനാക്കാം, ഇസ്രയേല്‍ നിര്‍മ്മിത ടൈം മെഷീന്‍ വഴി യുവാക്കളാക്കാമെന്ന് പറഞ്ഞ് പ്രായമായവരെ കബളിപ്പിച്ച് 35 കോടി തട്ടി ; ദമ്പതികള്‍ അറസ്റ്റില്‍
ഇസ്രയേല്‍ നിര്‍മിത ടൈം മെഷീന്‍ വാ?ഗ്ദാനം ചെയ്ത് ദമ്പതികള്‍ തട്ടിയത് കോടികള്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഇസ്രായേല്‍ നിര്‍മ്മിത ടൈം മെഷീന്‍ വഴി യുവാക്കളാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡസന്‍ കണക്കിന് പ്രായമായവരെ കബളിപ്പിച്ച് 35 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കാണ്‍പൂര്‍ സ്വദേശികളായ രാജീവ് കുമാര്‍ ദുബെയും ഭാര്യ രശ്മി ദുബെയും കാണ്‍പൂരിലെ കിദ്വായ് നഗര്‍ ഏരിയയിലെ തെറാപ്പി സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇസ്രായേലില്‍ നിന്ന് യന്ത്രമെത്തിച്ച് 60 വയസ്സുകാരനെ 25 വയസ്സുകാരനാക്കി മാറ്റുകയും ഓക്‌സിജന്‍ തെറാപ്പി വഴി പ്രായമായവരെ യുവാക്കളാക്കമെന്ന് വാ?ഗ്ദാനം നല്‍കുകയും ചെയ്താണ് ഉപഭോക്താക്കളില്‍ നിന്ന് പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

മലിനമായ അന്തരീക്ഷം മൂലം ആളുകള്‍ അതിവേഗം പ്രായമാകുകയാണെന്നും 'ഓക്സിജന്‍ തെറാപ്പി' വഴി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചെറുപ്പമാക്കുമെന്നും പറഞ്ഞാണ് ആളുകളെ കബളിപ്പിച്ചത്. 10 സെഷനുകള്‍ക്കായി 6,000 രൂപയും മൂന്ന് വര്‍ഷത്തെ റിവാര്‍ഡ് സംവിധാനത്തിന് 90,000 രൂപയുമാണ് ഇവര്‍ ഈടാക്കിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ അഞ്ജലി വിശ്വകര്‍മ പറഞ്ഞു. 10.75 ലക്ഷം രൂപ വഞ്ചിച്ചെന്ന് കാണിച്ച് തട്ടിപ്പിന് ഇരയായവരില്‍ ഒരാളായ രേണു സിംഗ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

നൂറുകണക്കിന് ആളുകളില്‍ നിന്ന് 35 കോടി രൂപ തട്ടിയെടുത്തതായും അവര്‍ ആരോപിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.



Other News in this category



4malayalees Recommends