തൊഴില്‍ നിയമ ലംഘനം ; വടക്കന്‍ ബാത്തിനയില്‍ 207 പ്രവാസികള്‍ പിടിയില്‍

തൊഴില്‍ നിയമ ലംഘനം ; വടക്കന്‍ ബാത്തിനയില്‍ 207 പ്രവാസികള്‍ പിടിയില്‍
തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കെതിരെയുള്ള പരിശോധന വിവിധ ഗവര്‍ണറേറ്റുകളില്‍ തുടരുന്നു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്ന് സെപ്തംബറില്‍ 207 പ്രവാസി തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. 638 തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. 80 കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

തൊഴില്‍ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ ജോയന്റ് ഇന്‍സ്‌പെക്ഷന്‍ ടീമാണ് പരിശോധന നടത്തിയത്. താമസ കാലാവധി കഴിഞ്ഞ 260 തൊഴിലാളികളേയും കണ്ടെത്തി.

Other News in this category



4malayalees Recommends