ഭാര്യയും മകനും രോഗികളായി, രാത്രിയില്‍ ദുസ്വപ്‌നം കാണുന്നു ; മോഷ്ടിച്ച വിഗ്രഹം തിരിച്ചു നല്‍കി പൂജാരിയോട് ക്ഷമ ചോദിച്ച് കള്ളന്‍

ഭാര്യയും മകനും രോഗികളായി, രാത്രിയില്‍ ദുസ്വപ്‌നം കാണുന്നു ; മോഷ്ടിച്ച വിഗ്രഹം തിരിച്ചു നല്‍കി പൂജാരിയോട് ക്ഷമ ചോദിച്ച് കള്ളന്‍
ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലെ ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച കൃഷ്ണന്റെയും രാധയുടെയും വിഗ്രഹങ്ങള്‍ കള്ളന്‍ തിരികെ നല്‍കി കള്ളന്‍. ഇതിനോടൊപ്പെ ക്ഷേത്ര പൂജാരിയോട് ക്ഷമ ചോദിച്ച് മോഷ്ടാവ് കത്തും വിഗ്രഹത്തില്‍ വച്ചു.

വിഗ്രഹങ്ങളോടൊപ്പമുള്ള കത്തില്‍ മോഷണം നടത്തിയതിന് പിന്നാലെ കുടുംബത്തിലെ എല്ലാവരും ദുഃസ്വപ്നങ്ങള്‍ കാണുകയാണെന്നും ഭാര്യയയും കുട്ടികളും ഉള്‍പ്പെടെ രോഗബാധിതരായെന്നുമാണ് കത്തില്‍ കുറിച്ചിരിക്കുന്നത്.

ഒക്ടോബര്‍ ഒന്നിന് പ്രയാഗ്രാജിലെ ഗൗഘട്ട് ആശ്രമ ക്ഷേത്രത്തിന് സമീപമാണ് കള്ളന്‍ മോഷണ വസ്തുക്കള്‍ ഉള്‍പ്പെട്ട ചാക്ക് ഉപേക്ഷിച്ച് ഓടിപ്പോയത്. ചാക്ക് കെട്ട് അഴിച്ച് നോക്കിയതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.

ഞാന്‍ ഒരു വലിയ തെറ്റ് ചെയ്തു, അറിയാതെ ശ്രീകൃഷ്ണന്റെയും രാധയുടെയും വിഗ്രഹങ്ങള്‍ മോഷ്ടിച്ചു. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ മോഷ്ടിച്ച അന്നു മുതല്‍ ദുഃസ്വപ്നങ്ങള്‍ കാണുകയാണ്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും സമാധാനമായി ജീവിക്കാനും കഴിയുന്നില്ല. കൂടാതെ, എന്റെ ഭാര്യയും മകനും അന്നുമുതല്‍ ഗുരുതരമായ രോഗബാധിതരായിരിക്കുന്നു.

വിഗ്രഹങ്ങള്‍ വില്‍ക്കാനും കുറച്ച് പണം സമ്പാദിക്കാനുമാണ് ഞാന്‍ ആഗ്രഹിച്ചത്. പൂജാരിയോട് ക്ഷമാപണം നടത്തുന്നു. പുറമെ, ദേവന്മാരോട് ക്ഷമ ചോദിക്കുകയും അവരെ വീണ്ടും ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിക്കാന്‍ പുരോഹിതനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയാണ്.'- കള്ളന്‍ കത്തില്‍ എഴുതിയിട്ടുള്ളത്.

Other News in this category



4malayalees Recommends