മണ്ണില്‍ ചവിട്ടാതെ പ്രവര്‍ത്തകരുടെ കൈകളിലൂടെ നടന്ന് ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ത്ഥി ; ഈ നേതാവിന്റെ സ്വഭാവം വ്യക്തമെന്ന് വിമര്‍ശകര്‍

മണ്ണില്‍ ചവിട്ടാതെ പ്രവര്‍ത്തകരുടെ കൈകളിലൂടെ നടന്ന് ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ത്ഥി ;  ഈ നേതാവിന്റെ സ്വഭാവം വ്യക്തമെന്ന് വിമര്‍ശകര്‍
പ്രവര്‍ത്തകരുടെ കൈകളിലൂടെ നടന്ന് ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രവര്‍ത്തകരുടെ കയ്യിലൂടെ യാതൊരു മടിയുമില്ലാതെ ജയ് ഭഗവാന്‍ ശര്‍മയെന്ന സ്ഥാനാര്‍ത്ഥി നടക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വെട്ടിലായിരിക്കുകയാണ് ബിജെപി. പെഹോവ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ജയ് ഭഗവാന്‍ ശര്‍മ. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെത്തിയതായിരുന്നു ശര്‍മ. ഇതിനിടെയാണ് വീഡിയോയ്ക്ക് ആസ്പദമായ സംഭവം.

കാറിലേക്ക് നടക്കുന്ന ശര്‍മയുടെ മുന്നിലേക്ക് മുട്ടുകുത്തിയിരുന്ന് ഇരു കൈകളും നീട്ടിയിരിക്കുന്ന പ്രവര്‍ത്തകരാണ് ദൃശ്യങ്ങളിലുള്ളത്. യാതൊരു മടിയുമില്ലാതെ ശര്‍മ ഇവരുടെ കൈകള്‍ക്ക് മുകളിലൂടെ നടക്കുന്നതും കാണാം. കൈകളിലൂടെ നടക്കുന്ന ശര്‍മ വീഴാതിരിക്കാന്‍ ഇരു വശത്തു നിന്നും അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് സഹായിക്കുന്നവരെയും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ബിജെപിക്കും ശര്‍മയ്ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. നടക്കാനായി തറയില്‍ മുട്ടുകുത്തി കൈകള്‍ നീട്ടിയിരിക്കുന്ന നേതാക്കളുടെ പ്രവൃത്തിയെ തടയാന്‍ ശ്രമിക്കാതിരുന്നതാണ് ശര്‍മയ്‌ക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. ഇതു നല്ല നേതാവല്ലെന്ന് വിമര്‍ശകര്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends