ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം ക്വട്ടേഷന്‍ ; നഴ്‌സിന്റെ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനെന്ന് പിടിയിലായ 16 കാരന്റെ മൊഴി

ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം ക്വട്ടേഷന്‍ ; നഴ്‌സിന്റെ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനെന്ന് പിടിയിലായ 16 കാരന്റെ മൊഴി
സൗത്ത് ഡല്‍ഹി കാലിന്ദി കുഞ്ചിലെ നഴ്‌സിങ് ഹോമില്‍ യുനാനി ഡോക്ടര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനെന്ന് പൊലീസ്. കേസില്‍ 16 കാരനെ അറസ്റ്റ് ചെയ്തു. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിന്റെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതി മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ് കാളിന്ദി കുഞ്ചിലെ ജയിത്പുര എക്സ്റ്റന്‍ഷനിലെ നിമ ആശുപത്രിയിലെ യുനാനി ഡോക്ടര്‍ ജാവേദ് അക്തറെ ചികിത്സയ്‌ക്കെന്ന് പറഞ്ഞെത്തിയ രണ്ടുപേര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു.കാലിലെ മുറിവ് വെച്ചുകെട്ടാനെന്ന് പറഞ്ഞാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. അറ്റന്‍ഡര്‍ മുറിവ് വച്ചുകെട്ടിയ ശേഷം ഡോക്ടറുടെ മുറിയിലേക്ക് പോയ ഇവര്‍ ജാവേദിന്റെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു.

കൂട്ടുപ്രതിയ്ക്കായി അന്വേഷണത്തിലാണ് പൊലീസ്. നഴ്‌സും ഡോക്ടറും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് നഴ്‌സിന്റെ ഭര്‍ത്താവ് ഡോക്ടറെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.ഇവരുടെ മകളുമായി പ്രതികളിലൊരാള്‍ പ്രണയത്തിലായിരുന്നു.ജാവേദിനെ കൊലപ്പെടുത്തിയാല്‍ മകളെ വിവാഹം ചെയ്തു നല്‍കാമെന്ന് നഴ്‌സിന്റെ ഭര്‍ത്താവ് ഉറപ്പു നല്‍കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends