ഒമാനില്‍ റസിഡന്റ്‌സ് കാര്‍ഡ് പുതുക്കാത്ത പ്രവാസികളെ അറസ്റ്റ് ചെയ്തു

ഒമാനില്‍ റസിഡന്റ്‌സ് കാര്‍ഡ് പുതുക്കാത്ത പ്രവാസികളെ അറസ്റ്റ് ചെയ്തു
തൊഴില്‍ നിയമ ലംഘനങ്ങള്‍ തടയുന്നതിന് വിവിധ ഗവര്‍ണറേറ്റുകളില്‍ പരിശോധന ശക്തമാക്കി തൊഴില്‍ മന്ത്രാലയം. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്ന് കഴിഞ്ഞ മാസം 638 പ്രവാസി തൊഴിലാളികളെ തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു.

തൊഴില്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ ടീം ആണ് പരിശോധന നടത്തിയത്. റസിഡന്റ് കാര്‍ഡ് കാലാവധി പുതുക്കാത്ത 260 തൊഴിലാളികളും അറസ്റ്റിലായവരില്‍പ്പെടുന്നു. 80 കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് ഇക്കാലയളവില്‍ കൈമാറിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Other News in this category



4malayalees Recommends