ഒമാനില്‍ ജോലിയുള്ള പ്രവാസികള്‍ക്ക് നിക്ഷേപ നിയന്ത്രണം

ഒമാനില്‍ ജോലിയുള്ള പ്രവാസികള്‍ക്ക് നിക്ഷേപ നിയന്ത്രണം
സെമി സ്‌കില്‍ഡ് ജോലികളുള്ള പ്രവാസികള്‍ക്ക് വ്യവസായ നിക്ഷേപങ്ങള്‍ക്ക് വിലക്കുമായി ഒമാന്‍. ഇത്തരം തസ്തികകളിലുള്ള പ്രവാസികള്‍ക്ക് ഇനി വ്യവസായ ലൈസന്‍സ് നല്‍കില്ലെന്ന് വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. വ്യാജ വിദേശ നിക്ഷേപ ലൈസന്‍സ് അപേക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണ് മന്ത്രാലയ വിശദീകരണം.

അതേസമയം നിലവില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് അവരുടെ തൊഴിലുടമ അംഗീകരിച്ചാല്‍ വിദേശ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കും.

വ്യാജ കമ്പനികളും നിക്ഷേപങ്ങളും തടയാനാണ് സര്‍ക്കാര്‍ നീക്കം.

Other News in this category



4malayalees Recommends