സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്.
തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന നിയമത്തില്‍ ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഈ തൊഴിലുകള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകളെ രണ്ടുവര്‍ഷത്തേക്കായി പരിമിതപ്പെടുത്തണം. മാത്രമല്ല ഈ പെര്‍മിറ്റുകള്‍ ഒരിക്കല്‍ മാത്രമേ പുതുക്കി നല്‍കാവൂ എന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
പ്രവാസി തൊഴിലാളികള്‍ ദീര്‍ഘകാലം രാജ്യത്ത് താമസിക്കുന്നത് തടയാനും ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതുകൊണ്ട് സഹായിക്കുമെന്ന് എംപി ചൂണ്ടിക്കാണിക്കുന്നു.