വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി
പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ബഹ്റൈനിലെ തൊഴില്‍ നിയമത്തില്‍ ഭേദഗതി വേണമെന്ന നിര്‍ദേശവുമായി രംഗത്തുള്ളത്.

പ്രവാസികള്‍ക്ക് വളരെ ആഘാതമുണ്ടാക്കുന്ന ഒരു പ്രസ്ഥാവനയാണ് ഇത്. രാജ്യത്തെ തൊഴില്‍ വിപണിയെ രക്ഷിക്കുകയെന്ന് ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന നിയമത്തില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കൊണ്ടു വരുകയാണ് ലക്ഷ്യം വെക്കുന്നത്. പെര്‍മിറ്റുകള്‍ ഒരിക്കല്‍ മാത്രമേ പുതുക്കി നല്‍കാവൂ എന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

ജോലിയില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികളെ തടയാന്‍ ഇതിലൂടെ സാധിക്കും. ദീര്‍ഘകാലം പ്രവാസികള്‍ രാജ്യത്ത് താമസിക്കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും. തൊഴില്‍ തേടുന്ന ബഹ്റൈന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഇതിലൂടെ സാധിക്കും.

Other News in this category



4malayalees Recommends