ഒമാനില്‍ കാലാവസ്ഥ മോശം ; ജാഗ്രതാ നിര്‍ദ്ദേശം

ഒമാനില്‍ കാലാവസ്ഥ മോശം ; ജാഗ്രതാ നിര്‍ദ്ദേശം
അറബിക്കടലില്‍ രൂപപ്പെടുന്ന ഉഷ്ണമേഖലാ ന്യൂനമര്‍ദമായ സയ്യാല്‍ ഒമാന്‍ തീരത്തേക്ക് അടുത്തുവരുന്നതായി കാലാവസ്ഥാ പ്രവചനം. ഇതേച്ചുടര്‍ന്ന് ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പശ്ചാത്തലത്തില്‍ ഒമാനിന്റെ ചില ഭാഗങ്ങളില്‍ ഒക്ടോബര്‍ 15 ചൊവ്വാഴ്ച പൊതു, സ്വകാര്യ മേഖലകളിലെ ജോലികളും സ്‌കൂളുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു.

ചില ഗവര്‍ണറേറ്റുകള്‍ ഓണ്‍ലൈന്‍ പഠനരീതിയിലേക്ക് മാറി. രാജ്യത്തിന്റെ പല പ്രദേശങ്ങളിലായി 40 മുതല്‍ 90 വരെ മില്ലിമീറ്റര്‍ കനത്ത മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ സമിതി വിദ്യാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും താല്‍ക്കാലികമായി അവധി പ്രഖ്യാപിക്കുകയായിരുന്നു.

മസ്‌കറ്റ്, സൗത്ത് അല്‍ ഷര്‍ഖിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലാണ് ജോലിയും പഠനവും പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends