ഒമാനില്‍ ശക്തമായ മഴ തുടരുന്നു ; റോഡുകള്‍ അടച്ചു

ഒമാനില്‍ ശക്തമായ മഴ തുടരുന്നു ; റോഡുകള്‍ അടച്ചു
ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ തുടരുന്നു. വിവിധ വിലായത്തില്‍ മഴ ശക്തമായിരുന്നു. ചിലയിടങ്ങളില്‍ നേരിയ തോതിലുള്ള മഴ ലഭിച്ചു.

തലസ്ഥാന നഗരിയിലും രാത്രിയോടെ ശക്തമായ മഴ ലഭിച്ചു. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. മഴ ലഭിച്ച സ്ഥലങ്ങളിലെല്ലാം താപനിലയില്‍ പ്രകടമായ കുറവ് വന്നിട്ടുണ്ട്.

ബുറൈമി, ഇബ്ര, മുദൈബി, അല്‍ ഖാബില്‍, സൂര്‍, ബഹ്ല, ഹൈമ, റൂവ്, വാദി കബീര്‍, എം ബി ഡി,മഹ്ദ , സുഹാര്‍, ലിവ, യങ്കല്‍, ശിനാസ്, ജമ അലാന്‍ ബനീ ബൂ അലീ, ഇസ്‌കി, നിസ്വ , സമാഇല്‍, വാദി അല്‍ജിസീ, മഹൂത്ത്, മസീറ, ദല്‍കൂത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ മഴ ലഭിച്ചു.

Other News in this category



4malayalees Recommends