അസുഖങ്ങള്‍ മാറുന്നില്ല , ക്യാമറയില്‍ വീട്ടുജോലിക്കാരി കുടുങ്ങി; ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി നല്‍കുന്ന ഞെട്ടിക്കുന്ന ദൃശ്യം കണ്ട് കുടുംബം പരാതി നല്‍കി

അസുഖങ്ങള്‍ മാറുന്നില്ല , ക്യാമറയില്‍  വീട്ടുജോലിക്കാരി കുടുങ്ങി; ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി നല്‍കുന്ന ഞെട്ടിക്കുന്ന ദൃശ്യം കണ്ട് കുടുംബം പരാതി നല്‍കി
കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ സ്ഥിരമായി അലട്ടാന്‍ തുടങ്ങിയ കുടുംബം കാരണം തേടിയപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. വീട്ടുജോലിക്കാരി ഭക്ഷണത്തില്‍ മൂത്രം ചേര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ഗാസിയാബാദിലെ ക്രോസിംഗ് റിപ്പബ്ലിക് ഏരിയയിലെ ഒരു വ്യവസായിയുടെ വീട്ടിലാണ് സംഭവം നടന്നത്. കരള്‍ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയായിരുന്നു കുടുംബം.

വൈദ്യസഹായം തേടിയിട്ടും ഭേദമാകാത്തതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഭക്ഷണത്തില്‍ എന്തെങ്കിലും തകരാറുണ്ടോ എന്നറിയാനായി വീട്ടുടമ അടുക്കളയില്‍ രഹസ്യമായി മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തുവെച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി വ്യവസായിയുടെ വീട്ടില്‍ ജോലിക്കാരിയായി നില്‍ക്കുന്ന ശാന്തി നഗര്‍ സ്വദേശിനി റീനയാണ് ഒടുവില്‍ പിടിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 14-ന് വീട്ടുടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് തിങ്കളാഴ്ച രാത്രി റീനയെ അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലില്‍ റീന ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചതോടെ കുടുങ്ങുകയായിരുന്നു. വീട്ടുടമയുടെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയും കാലം തങ്ങള്‍ക്കുവേണ്ടി ജോലിചെയ്ത റീനയെ താന്‍ ഒരിക്കലും സംശയിച്ചിട്ടില്ലെന്ന് വ്യവസായി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

Other News in this category



4malayalees Recommends