കടിച്ച പാമ്പിനെ കഴുത്തിലിട്ട് ആശുപത്രിയിലെത്തി യുവാവ്

കടിച്ച പാമ്പിനെ കഴുത്തിലിട്ട് ആശുപത്രിയിലെത്തി യുവാവ്
ബിഹാറില്‍ ചേനത്തണ്ടന്‍ പാമ്പിന്റെ കടിയേറ്റതിന് പിന്നാലെ കടിച്ച പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തി യുവാവ്. ഭഗല്‍പൂരിലാണ് സംഭവം. പ്രകാശ് മണ്ഡല്‍ എന്ന യുവാവിനാണ് അണലി വിഭാഗത്തില്‍ പെട്ട വിഷം കൂടിയ ചേനത്തണ്ടന്റെ കടിയേറ്റത്.

എന്നാല്‍ പാമ്പിനെ വിട്ട് ആശുപത്രിയിലെത്തുന്നതിന് പകരം കടിച്ച പാമ്പിനെ കഴുത്തിലിട്ടായിരുന്നു യുവാവ് ചികിത്സക്കെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പാമ്പിനെ കണ്ടതോടെ ആശുപത്രിയിലെത്തിയ ജീവനക്കാരും രോഗികളും പരിഭ്രാന്തരായി. പ്രകാശിന്റെ കൈപിടിച്ച് നടത്തുന്ന ആളെയും ദൃശ്യങ്ങളില്‍ കാണാം. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയതിന് പിന്നാലെ പ്രകാശ് പാമ്പിനെ പിടിച്ച് നിലത്തു കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കയ്യില്‍ നിന്നും വിടാതെ പിടിച്ച പാമ്പിനെ കണ്ടതോടെ ഡോക്ടര്‍മാരും ആശങ്കയിലായി. പാമ്പിനെ പിടിച്ചിരിക്കുന്ന പ്രകാശിനെ ചികിത്സിക്കുക സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് ഇയാള്‍ പാമ്പിനെ വിട്ടത്. പ്രാകാശ് ചികിത്സയില്‍ തുടരുകയാണ്.

Other News in this category



4malayalees Recommends