കൂട്ടുകാരനോട് വിരോധം തോന്നിയപ്പോള്‍ പണി കൊടുക്കാന്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് നേരേ ബോംബ് ഭീഷണി ; 17 കാരന്‍ പിടിയില്‍

കൂട്ടുകാരനോട് വിരോധം തോന്നിയപ്പോള്‍ പണി കൊടുക്കാന്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് നേരേ ബോംബ് ഭീഷണി ; 17 കാരന്‍ പിടിയില്‍
വിവിധ വിമാനക്കമ്പനികള്‍ക്ക് നേരേ ബോംബ് ഭീഷണി മുഴക്കിയതിന് കൗമാരക്കാരന്‍ പിടിയില്‍. മുംബൈ പൊലീസാണ് 17-കാരനെ കസ്റ്റഡിയിലെടുത്തത്. ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 14-ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തിരുന്നു.

സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് സാമൂഹമാധ്യമമായ എക്സില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് നേരേ ബോംബ് ഭീഷണി മുഴക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവില്‍ നിന്നുള്ള കൗമാരക്കാരനെയും പിതാവിനെയും മുംബൈ പൊലീസ് ചൊവ്വാഴ്ച വിളിപ്പിച്ചിരുന്നു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ഹോമിലേക്ക് കൊണ്ടുപോയി. പിതാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഇതില്‍ ചില വിമാനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്കുള്ളതായിരുന്നു. ഭീഷണിയെ തുടര്‍ന്ന് വിമാനങ്ങള്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടിവന്നു.

Other News in this category



4malayalees Recommends