വിവാഹിതയായ യുവതിയുമായി അവിഹിത ബന്ധമെന്ന് സംശയം ; യുവാവിനെ തല്ലിക്കൊന്നു

വിവാഹിതയായ യുവതിയുമായി അവിഹിത ബന്ധമെന്ന് സംശയം ; യുവാവിനെ തല്ലിക്കൊന്നു
രാജസ്ഥാനിലെ നീം കാ താന ജില്ലയില്‍ വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടെ്‌നന സംശയത്തിന്റെ പേരില്‍ 25 കാരനെ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

റാവത്ത് മജ്ര ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുകേഷ് കുമാര്‍ മീണ എന്നയാളെ ഒരു സംഘം മര്‍ദ്ദിച്ചുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.

പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ അബോധാവസ്ഥയിലായിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബന്‍സൂര്‍ സ്വദേശിയാണ് മീണ. മരിച്ചയാളുടെ സഹോദരിയുടെ പരാതിയില്‍ ആറ് പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്തു.

Other News in this category



4malayalees Recommends