പതുക്കെ പോയ്ക്കൂടെയെന്ന് ചോദിച്ചതിന് ക്രൂര മര്‍ദ്ദനം ; റോഡ് ക്രോസ് ചെയ്യാനൊരുങ്ങുന്നതിനിടെ ചീറിപാഞ്ഞെത്തിയ ബൈക്ക് യാത്രികന്റെ മര്‍ദ്ദനത്തില്‍ വയോധികന്‍ മരണമടഞ്ഞു

പതുക്കെ പോയ്ക്കൂടെയെന്ന് ചോദിച്ചതിന് ക്രൂര മര്‍ദ്ദനം ; റോഡ് ക്രോസ് ചെയ്യാനൊരുങ്ങുന്നതിനിടെ ചീറിപാഞ്ഞെത്തിയ ബൈക്ക് യാത്രികന്റെ മര്‍ദ്ദനത്തില്‍ വയോധികന്‍ മരണമടഞ്ഞു
തിരക്കേറിയ റോഡ് ക്രോസ് ചെയ്യാനൊരുങ്ങുന്നതിനിടെ മുട്ടിയുരുമ്മി പോയ ബൈക്ക് യാത്രികനോട് പതുക്കെ പോകാമോയെന്ന് ചോദിച്ച വയോധികന് ദാരുണാന്ത്യം. ബൈക്ക് നിര്‍ത്തി തിരിച്ചെത്തിയ യുവാവിന്റെ മര്‍ദ്ദനത്തിലാണ് വയോധികന്‍ നടുറോഡില്‍ മരിച്ചത്. ഹൈദരബാദിലാണ് സംഭവം. ഹൈദരബാദിലെ ആല്‍വാളില്‍ റോഡ് ക്രോസ് ചെയ്യാന്‍ നിന്ന വയോധികനെയാണ് യുവാവ് നടുറോഡില്‍ കയ്യേറ്റം ചെയ്തത്. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ വച്ചുള്ള മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് യുവാവിന്റെ ക്രൂരത പുറത്ത് വന്നത്. അടിയേറ്റ് നിലത്ത് വീണ വയോധികന്‍ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കണ്ട് നിന്നവരില്‍ ചിലര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Other News in this category



4malayalees Recommends