സമീക്ഷയ്ക്ക് ഇത് സമ്മേളനകാലം; ദേശീയ സമ്മേളനം നവംബര്‍ 30ന് ബെര്‍മിംഗ്ഹാമില്‍, ഈ ആഴ്ച അഞ്ചിടങ്ങളില്‍ യൂണിറ്റ് സമ്മേളനം

സമീക്ഷയ്ക്ക് ഇത് സമ്മേളനകാലം; ദേശീയ സമ്മേളനം നവംബര്‍ 30ന് ബെര്‍മിംഗ്ഹാമില്‍, ഈ ആഴ്ച അഞ്ചിടങ്ങളില്‍ യൂണിറ്റ് സമ്മേളനം
യുകെയിലെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ ഏഴാമത് ദേശീയ സമ്മേളനത്തിനൊരുങ്ങുന്നു. അടുത്ത മാസം (നവംബര്‍) 30ന് ബെര്‍മിംഗ്ഹാമിലാണ് ദേശീയ സമ്മേളനം. വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. സമീക്ഷയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ സമ്മേളനം വിലയിരുത്തും. ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. ചെലവ് ചുരുക്കുന്നതിന് ഇത്തവണ സമ്മേളനം ഒരു ദിവസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന വയനാട് ചൂരല്‍മലയുടെ പുനര്‍നിര്‍മ്മാണത്തിന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണിത്. ദേശീയ സമ്മേളനത്തിന് മുന്നോടിയായിയൂണിറ്റ് സമ്മേളനങ്ങള്‍ വിവിധ നഗരങ്ങളില്‍ പുരോഗമിക്കുകയാണ്. ഈ ആഴ്ച മാത്രം അഞ്ചിടങ്ങളിലാണ് യൂണിറ്റ് സമ്മേളനം നടക്കുന്നത്. കെറ്ററിംഗ്, കോവെന്‍ട്രി,

കേംബ്രിഡ്ജ്, എക്‌സിറ്റെര്‍, സൌത്ത് വെയില്‍സ് & കാര്‍ഡിഫ് എന്നിവിടങ്ങളിലെ സമ്മേളനം ഈ വരുന്ന ശനി ഞായര്‍ ദിവസങ്ങളില്‍ ചേരും. പ്രദേശത്തെ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരാണ് യൂണിറ്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്.

യുകെയുടെ പൊതുമണ്ഡലങ്ങളില്‍ ആഴത്തില്‍ ഇടപെടുന്നതിന്റെ ആവശ്യകതയെ കുറിച്ച് പ്രതിനിധികള്‍ സംസാരിച്ചു. സംഘടനയുടെ മുന്നോട്ടുപോക്കിന് ശക്തിപകരുന്ന

ക്രിയാത്മകമായ നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നു. ഊര്‍ജ്ജ്വസ്വലരായ നേതൃത്വത്തെയും യൂണിറ്റ് സമ്മേളനങ്ങള്‍ തെരഞ്ഞെടുത്തു. ബ്രിട്ടനില്‍ സമീക്ഷയ്ക്ക് ആകെ 33 യൂണിറ്റുകളുണ്ട്. ഇത്തവണത്തെ ആദ്യ യൂണിറ്റ് സമ്മേളനം ജൂലൈ 31ന് നോര്‍ത്താംപ്റ്റണിലായിരുന്നു. അടുത്ത മാസം ആദ്യവാരത്തോടെ യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഏരിയാ സമ്മേളനങ്ങളിലേക്ക് കടക്കും.


നാഷണല്‍ സെക്രട്ടേറിയറ്റ്

സമീക്ഷ യു

Other News in this category



4malayalees Recommends