ശ്മശാനത്തില്‍ ബ്ലാക്ക് മാജിക്കുമായി യുവാവ്, വീഡിയോ സോഷ്യല്‍ മീഡിയയില്‍; പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്തില്‍ ആദ്യ അറസ്റ്റു രേഖപ്പെടുത്തി

ശ്മശാനത്തില്‍ ബ്ലാക്ക് മാജിക്കുമായി യുവാവ്, വീഡിയോ സോഷ്യല്‍ മീഡിയയില്‍; പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്തില്‍ ആദ്യ അറസ്റ്റു രേഖപ്പെടുത്തി
ദുര്‍മന്ത്രവാദങ്ങള്‍ക്കെതിരെ ഗുജറാത്ത് നിയമസഭാ പാസാക്കിയ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. അമാനുഷികനെന്ന് അവകാശപ്പെട്ട് ശ്മശാനത്തില്‍ അനാചാരങ്ങളും ബ്ലാക്ക് മാജിക്കും നടത്തിയ 29കാരനായ യുവാവിനെയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമം പാസാക്കി രണ്ട് മാസങ്ങള്‍ക്കുള്ളിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

നരബലി, മറ്റ് മനുഷ്യത്വരഹിത, തിന്മ, അഘോരി ആചാരങ്ങള്‍, ബ്ലാക്ക് മാജിക് എന്നിവക്കെതിരായാണ് പുതിയ നിയമം. രാജ്‌കോട്ട് ജില്ലയിലെ ധോരജ് നഗരത്തിലെ ഒരു ശ്മശാനത്തില്‍ ദുര്‍മന്ത്രവാദങ്ങള്‍ നടത്തുന്ന ഒരു വിഡിയോ ഈ യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അശ്വിന്‍ മക്വാന എന്ന യുവാവ് പിടിയിലാകുന്നത്. ശുചീകരണ തൊഴിലാളിയാണ് അശ്വിന്‍.

കുമ്പര്‍വാദ മേഖലയില്‍ മുനിസിപ്പാലിറ്റി നടത്തുന്ന ശ്മശാനത്തില്‍ വച്ചാണ് ഈ യുവാവ് ബ്ലാക്ക് മാജിക് നടത്തിയത്. ചിതയ്ക്ക് ചുറ്റും വട്ടമിടുകയും മന്ത്രോച്ചാരണം നടത്തുകയും ചെയ്യുന്നത് ഇയാള്‍ പങ്കുവച്ച വിഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ ഇയാള്‍ വിഡിയോ ഡിലീറ്റ് ചെയ്തിരുന്നു. തനിക്ക് അമാനുഷിക ശക്തികളുണ്ടെന്നും പൊതുമധ്യത്തിലേക്ക് ഇത്തരമൊരു വിഡിയോ പങ്കുവക്കുന്നത് ആദ്യമാണെന്നും അറസ്റ്റിനു ശേഷം അശ്വിന്‍ പറയുന്നു.

Other News in this category



4malayalees Recommends