പാര്‍പ്പിടങ്ങള്‍ക്ക് മുകളില്‍ കൂറ്റന്‍ പാറകള്‍ വീണു ; 17 പേരെ രക്ഷപ്പെടുത്തി

പാര്‍പ്പിടങ്ങള്‍ക്ക് മുകളില്‍ കൂറ്റന്‍ പാറകള്‍ വീണു ; 17 പേരെ രക്ഷപ്പെടുത്തി
ഒമാനിലെ മത്ര വിലായത്തില്‍ പാര്‍പ്പിടങ്ങള്‍ക്ക് മുകളില്‍ കൂറ്റന്‍ പാറകള്‍ വീണ് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായി ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് എമര്‍ജന്‍സി അതോറിറ്റി. ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ മണ്ണ് കുതിര്‍ന്നാണ് കൂറ്റന്‍ പാറകള്‍ താഴേക്ക് പതിച്ചത്.

കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ 17 പേരെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സുകളെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.


Other News in this category



4malayalees Recommends