പെണ്‍സുഹൃത്ത് കൈഞരമ്പ് മുറിച്ച് ദൃശ്യം വാട്‌സ്ആപ്പില്‍ അയച്ചു ; ആശുപത്രിയിലാക്കിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു

പെണ്‍സുഹൃത്ത് കൈഞരമ്പ് മുറിച്ച് ദൃശ്യം വാട്‌സ്ആപ്പില്‍ അയച്ചു ; ആശുപത്രിയിലാക്കിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു
കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച പെണ്‍സുഹൃത്തിനെ ആശുപത്രിയിലെത്തിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. അരുണ്‍ നന്ദ (30) എന്നയാളാണ് മരിച്ചത്. ആനന്ദ് വിഹാറിലാണ് സംഭവം നടന്നത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ദൃശ്യം യുവതി അരുണിന് വാട്‌സ്ആപ്പില്‍ അയച്ചുനല്‍കി. ഉടന്‍ തന്നെ താമസ സ്ഥലത്തെത്തിയ അരുണ്‍ യുവതിയെ കൈലാഷ് ദീപക് ആശുപത്രിയിലെത്തിച്ചു.

പിന്നാലെ കുഴഞ്ഞുവീണ ഇയാള്‍ മരിക്കുകയും ചെയ്തു. ഹൃദയാഘാതമാകാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

Other News in this category



4malayalees Recommends