ലോറന്‍സ് ബിഷ്‌ണോയിക്ക് തെരഞ്ഞെടുപ്പ് സീറ്റ് വാഗ്ദാനം ; നിങ്ങളില്‍ ഭഗത് സിങ്ങിനെ കാണുന്നു...

ലോറന്‍സ് ബിഷ്‌ണോയിക്ക് തെരഞ്ഞെടുപ്പ് സീറ്റ് വാഗ്ദാനം ; നിങ്ങളില്‍ ഭഗത് സിങ്ങിനെ കാണുന്നു...
സല്‍മാന്‍ഖാനുള്ള വധഭീഷണിയിലൂടേയും ബാബ സിദ്ദിഖി വധത്തിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം. ഉത്തര്‍ ഭാരതീയ വികാസ് സേന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ സുനില്‍ ശുക്ലയാണ് സീറ്റ് നല്‍കാമെന്ന് പറഞ്ഞിരിക്കുന്നത്. ലോറന്‍സ് ബിഷ്‌ണോയിയുടെ പ്രവര്‍ത്തനത്തെ ഭഗത് സിങ്ങിനോടാണ് ഉത്തര്‍ ഭാരതീയ വികാസ് സേന ഉപമിച്ചിരിക്കുന്നത്.

ബിഷ്‌ണോയി തടവിലുള്ള സബര്‍മതി സെന്‍ട്രല്‍ ജയിലിലേക്ക് കത്തയച്ചാണ് സീറ്റ് വാഗ്ദാനം. നിങ്ങള്‍ പഞ്ചാബില്‍ ജനിച്ച ഒരു ഉത്തരേന്ത്യക്കാരനാണെന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. നിങ്ങളില്‍ ഷഹീദ് ഭഗത് സിങ്ങിനെ ഞങ്ങള്‍ കാണുന്നു... എന്നെല്ലാമാണ് കത്തിലുള്ളത്.

Other News in this category



4malayalees Recommends