ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം
അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു.

വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ മാറ്റുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഹബ്ബിന് കുറഞ്ഞത് 40 ദശലക്ഷം വാര്‍ഷിക യാത്രക്കാരുടെ ശേഷി ഉണ്ടായിരിക്കുമെന്നും അടുത്ത ദശകത്തില്‍ നിലവിലുള്ള ഹബ്ബിന് പകരമായി ഒരു അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനുള്ള ഗ്രീന്‍ഫീല്‍ഡ് പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാരവും വ്യോമഗതാഗവും വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കിടയിലും വരവ് വര്‍ധിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

Other News in this category



4malayalees Recommends