സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കി ; ഒമാനില്‍ പെട്രോള്‍ പമ്പുകളില്‍ മാനേജര്‍മാരായി ഒമാനികള്‍ മാത്രം
പെട്രോള്‍ പമ്പുകളില്‍ മാനേജര്‍മാരായി ഒമാനികളെ മാത്രമേ നിയമിക്കാന്‍ പാടുള്ളു എന്ന് കമ്പനികളോട് ആവശ്യപ്പെട്ട് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഈ മേഖലയില്‍ കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ കൂടുതലും മലയാളികള്‍ ആണ് അവര്‍ക്കെല്ലാം തിരിച്ചടിയാകുന്ന തീരുമാനം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
സ്വദേശിവത്കരണ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് 2021ല്‍ തൊഴില്‍ മന്ത്രാലയം ഇത്തരത്തിലുള്ള ഒരു സ്വദേശിവത്കരണം പ്രഖ്യാപിക്കുന്നത്. മന്ത്രാലയവും ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വീസസും ചേര്‍ന്നാണ് ഇന്ധന സ്റ്റേഷനുകളിലെ സ്റ്റേഷന്‍ മാനേജര്‍മാരുടെ ജോലി സ്വദേശിവത്കരിക്കാന്‍ തീരുമാനിച്ചത്. ഇതിന് വേണ്ടിയുള്ള നടപടികള്‍ പിന്നീട് വേഗത്തിലാക്കി.
ഒമാനില്‍ മൊത്തം 700 ഓളം വരുന്ന ഇന്ധന സ്റ്റേഷനുകള്‍ ആണ് ഉള്ളത്. ഇതില്‍ എല്ലാം ഇനി സ്വദേശികള നിയമിക്കും. സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ആണ് സ്വദേശിവത്കരണം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ സ്വദേശിവത്കരണം കൊണ്ടുവന്നിരിക്കുന്ന മേഖലയില്‍ കൂടുതല്‍ പ്രവാസികള്‍ ആണ് ജോലി ചെയ്യുന്നത്.