ടിവിയിലെ വാര്‍ത്ത കണ്ടപ്പോള്‍ പ്രശസ്തനാകണമെന്ന് തോന്നി ; വിമാനങ്ങള്‍ക്ക് എതിരായ വ്യാജ ബോംബ് ഭീഷണി നടത്തിയ 25 കാരന്റെ മൊഴിയിങ്ങനെ

ടിവിയിലെ വാര്‍ത്ത കണ്ടപ്പോള്‍ പ്രശസ്തനാകണമെന്ന് തോന്നി ; വിമാനങ്ങള്‍ക്ക് എതിരായ വ്യാജ ബോംബ് ഭീഷണി നടത്തിയ 25 കാരന്റെ മൊഴിയിങ്ങനെ
വിമാനങ്ങള്‍ക്ക് എതിരായ വ്യാജ ബോംബ് ഭീഷണിയില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തം നഗര്‍ സ്വദേശിയായ ശുഭം ഉപാധ്യായ(25)യാണ് ഡല്‍ഹിയില്‍ പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തിലെ ബോംബ് ഭീഷണിയിലാണ് അറസ്റ്റ്. ടിവിയില്‍ സമാനമായ ഭീഷണി വാര്‍ത്തകള്‍ കണ്ടപ്പോള്‍ പ്രശസ്തിക്കുവേണ്ടിയാണ് പ്രതി ഭീഷണി സന്ദേശം അയച്ചതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

ഇതുവരെ നടന്ന ഭീഷണികളില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തേയാളാണ് ശുഭം. കഴിഞ്ഞ ആഴ്ച 17 വയസുകാരനെ മുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വെള്ളിയാഴ്ച രാത്രിയും ഇന്ന് പുലര്‍ച്ചെയ്ക്കുമിടയില്‍ രണ്ട് ഭീഷണി സന്ദേശം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് നേരെയുണ്ടായതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ സന്ദേശം അയച്ചത് ശുഭമാണെന്ന് കണ്ടെത്തുകയായിരുന്നു. സമൂഹമാധ്യമം വഴിയായിരുന്നു ശുഭം ഭീഷണിപ്പെടുത്തിയത്. ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends